English| മലയാളം
councilml standingml
PMAY

tHIRUVALLA

 

map

ബജറ്റ് 2019 - 20

 

                                                തിരുവല്ല നഗരസഭ
                                       2019-20 വര്‍ഷത്തെ ബഡ്ജറ്റ്
                     കേരള മുനിസിപ്പല്‍ ആക്ട് 287-ാം വകുപ്പ് പ്രകാരം

                           നഗരസഭ ചെയര്‍മാന്‍റെ ആമുഖ പ്രസംഗം

    പ്രീയപ്പെട്ട വൈസ് ചെയര്‍പേഴ്സണ്‍, പ്രിയങ്കരരായ വിവിധ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, പ്രിയപ്പെട്ട കൗണ്‍സില്‍ അംഗങ്ങള്‍, മുനിസിപ്പല്‍ സെക്രട്ടറി ശ്രീ.ബിജു.എസ്സ്, മുനിസിപ്പല്‍ എഞ്ചിനീയര്‍ ശ്രീമതി. ആന്‍സി ജോസ്,  വിവിധ വകുപ്പ് തലവന്മാര്‍, മാധ്യമ പ്രവര്‍ത്തകരേ, സുഹൃത്തുക്കളേ നിങ്ങള്‍ ഏവരേയും തിരുവല്ല നഗരസഭ ചെയര്‍മാന്‍ എന്ന നിലയില്‍ ഹ്യദയപൂര്‍വ്വം സ്വാഗതം ചെയ്തുകൊള്ളുന്നു.
ബഹുമാന്യരേ,
    ശതാബ്ദി നിറവിലാണ് നമ്മുടെ നഗരസഭ. നഗരത്തിന്‍റെ ഭാവിക്കും വികസനത്തിനും ശക്തമായ ഒരു അടിത്തറ ഇടുവാന്‍ ടി കാലയളില്‍ നഗരത്തെ നയിച്ച ഭരണാധികാരികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ആശക്തമായ അടിത്തറ നഗരത്തിന്‍റെ വളര്‍ച്ചയ്ക്കും വികസനത്തിനും എന്നും ഒരു ചാലക ശക്തിയായി വര്‍ത്തിക്കുന്നുണ്ട്. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് നമുക്ക് ഈ നഗരത്തിന്‍റെ വികനവുമായി ബന്ധപ്പെട്ടുള്ളത്. ആ സ്വപ്നങ്ങളെ, പ്രതീക്ഷകളെ യാഥാര്‍ത്ഥ്യമാക്കുവാനുള്ള പദ്ധതികള്‍ക്കാണ് ബഹു. വൈസ് ചെയര്‍പേഴ്സണ്‍ ഇന്ന് ഇവിടെ അവതരിപ്പിക്കുന്ന ബഡ്ജറ്റില്‍ പ്രധാന്യം നല്‍കിയിരിക്കുന്നത്.
    ഏറെ വെല്ലുവിളികള്‍ നേരിടുന്ന അവസ്ഥയാണ് സമീപ കാലത്ത് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അഭിമുഖീകരിക്കുന്നത്.  2018 ആഗസ്റ്റ് മാസത്തിലെ മഹാ പ്രളയം നമ്മുടെ നഗരസഭയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത നാശനഷ്ടം വിതച്ചു. നഗരസഭയുടെ പദ്ധതി പ്രവര്‍ത്തനങ്ങളെയും സാമ്പത്തിക സ്ഥിതിയേയും ഇത് കാര്യമായി ബാധിച്ചു. എങ്കിലും നഗരസഭാ കൗണ്‍സിലിന്‍റെയും ജീവനക്കാരുടെയും കൂട്ടായ പ്രവര്‍ത്തനം മൂലം ഇതിനൊരു പരിധിവരെ പരിഹാരം കാണുന്നതിന് സാധിച്ചിട്ടുണ്ട്. കേരളത്തില്‍ ഏറ്റവും രൂക്ഷമായ രീതിയില്‍ പ്രളയം ബാധിച്ച പ്രദേശങ്ങളില്‍ ഏറെ മുന്നിലാണ്  തിരുവല്ലയെങ്കിലും പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും, ശുചീകരണ പ്രവര്‍ത്തനത്തിലും കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഏറ്റവും മുന്‍പില്‍ നിന്ന് പ്രവര്‍ത്തിച്ചത് നമ്മുടെ നഗരസഭയാണ് എന്നുള്ളത് പ്രത്യേകം സ്മരിക്കണം.
    ശതാബ്ദി നിറവിലേക്ക് കാലൂന്നുന്ന തിരുവല്ല നഗരസഭയുടെ വികസനത്തിനും ഭാവിക്കും ഉതകുന്ന തരത്തിലുള്ള നിരവധി കര്‍മ്മ പദ്ധതിയ്ക്കാണ് കൗണ്‍സിലിന്‍റെ ഈ നാലാം ബഡ്ജറ്റിലൂടെ രൂപം നല്‍കിയിരിക്കുന്നത്. തുടങ്ങിവെച്ച ഓരോ പദ്ധതികളും പരിപാടികളും ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതിന് ക്യത്യമായ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും. തിരുവല്ല നിവാസികള്‍ നമ്മളില്‍ അര്‍പ്പിച്ചിരിക്കുന്ന ചുമതലകള്‍ പൂര്‍ണ്ണമായും ശിരസ്സാവഹിച്ചുകൊണ്ട് നഗരത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിനും ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുമാവശ്യമായ എല്ലാ പ്രശ്നങ്ങള്‍ക്കും ഈ ബഡ്ജറ്റില്‍ പ്രമുഖ്യം നല്‍കുന്നു. സമ്പൂര്‍ണ്ണ പാര്‍പ്പിടം, സമ്പൂര്‍ണ്ണ കുടിവെള്ളം, സമ്പൂര്‍ണ്ണ വൈദ്യുതീകരണം, റോഡുകള്‍, പാലങ്ങള്‍, കലുങ്കുകള്‍, കടവുകള്‍, വൈദ്യുതി ലൈന്‍ വിപുലീകരണം, സമ്പൂര്‍ണ്ണ ശൗചാലയം, ക്യഷി അനുബന്ധ മേഖലകളുടെ വികസനം, ആരോഗ്യം, മാലിന്യ സംസ്ക്കരണം, കുട്ടികള്‍, സ്ത്രീ സുരക്ഷ, വയോജനങ്ങള്‍, യുവജനങ്ങള്‍, ഭിന്നശേഷിക്കാര്‍, നിരാലംബരായിട്ടുളളവര്‍, പട്ടികജാതി/പട്ടികവര്‍ഗ്ഗ ക്ഷേമ പദ്ധതികള്‍ തുടങ്ങിയ എല്ലാ മേഖലകള്‍ക്കും മതിയായ പ്രാധാന്യം നല്‍കി ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മഹാ പ്രളയ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണം എന്ന പ്രത്യേക പദ്ധതിക്ക് ബഡ്ജറ്റില്‍ രൂപം നല്‍കിയിട്ടുണ്ട്.
    നഗരത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും വളരെ അധികം പിന്‍തുണയും പ്രോത്സാഹനവും നല്‍കിയിട്ടുള്ള ബഹു. രാജ്യസഭാ മുന്‍ ഉപാധ്യക്ഷന്‍ ശ്രീ.പി.ജെ. കുര്യന്‍, ബഹു.എം.പി ശ്രീ. ആന്‍റോ ആന്‍റണി ബഹു. എം.എല്‍.എ അഡ്വ. മാത്യു.ടി.തോമസ് എന്നിവരോടുള്ള നന്ദി ഈ അവസരത്തില്‍ പ്രകാശിപ്പിക്കുന്നു.
    څതിരുവല്ലയുടെ വികസനം എന്ന വികാരവുംچ  ഭരണ പ്രതിപക്ഷ ഭേദമില്ലാതെ ഐക്യത്തോടെയുള്ള പ്രവര്‍ത്തനവും, ജീവനക്കാരുടെ അകമഴിഞ്ഞ സഹകരണവുമാണ് ഈ കൗണ്‍സിലിന്‍റെ ഏറ്റവും വലിയ ശക്തി, പ്രതിബന്ധങ്ങളെ തരണം ചെയ്ത് മുന്നേറുന്നതിനുള്ള പ്രചോദനവും.
    ഭാവിയിലും എല്ലാ വിധ സഹായ സഹകരണങ്ങളും പ്രതീക്ഷിച്ചുകൊണ്ട് ബഡ്ജറ്റ് നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുന്നതിനായി നമ്മുടെ പ്രീയപ്പെട്ട വൈസ് ചെയര്‍പേഴ്സനെ ക്ഷണിച്ചുകൊള്ളുന്നു.
  
                                                                                        ആശംസകളോടെ
                                                                                   ചെറിയാന്‍ പോളച്ചിറയ്ക്കല്‍
                                                                                      മുനിസിപ്പല്‍ ചെയര്‍മാന്‍
 

 

                                                 തിരുവല്ല നഗരസഭ

                      2019-2020 വര്‍ഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു കൊണ്ട്
                               വൈസ് ചെയര്‍പേഴ്സണ്‍ നടത്തിയ പ്രസംഗം 
    ബഹുമാനപ്പെട്ട ചെയര്‍മാന്‍ ശ്രീ. ചെറിയാന്‍ പൊളച്ചിറയ്ക്കല്‍ , ബഹുമാന്യരായ വിവിധ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍, വിവിധ കക്ഷി നേതാക്കള്‍, പ്രിയ കൗണ്‍സില്‍ അംഗങ്ങള്‍, മുനിസിപ്പല്‍ സെക്രട്ടറി, മുനിസിപ്പല്‍ എഞ്ചിനീയര്‍ വകുപ്പ് മേധാവികള്‍ മറ്റ് ഉദ്യോഗസ്ഥ മാധ്യമ സുഹ്യത്തുക്കളെ,
    നഗരസഭാരൂപീകരണത്തിന്‍റെ ശതാബ്ദി ആഘോഷിക്കുവാന്‍ ഒരുങ്ങുന്ന തിരുവല്ല, കേരള കരയുടെ വിദ്യാഭ്യാസ സാംസ്ക്കരിക സാമൂഹ്യ ചരിത്രത്തില്‍ നിത്യഭാസുരമായ യശസ്സ് ആര്‍ജ്ജിച്ചിട്ടുള്ള മഹത് കേന്ദ്രമാണ്. 1920 ഓഗസ്റ്റ് 10 ന് തിരുവല്ല നഗരസഭ രൂപീകരിച്ചു. ആദ്യ പ്രസിഡന്‍റ് ശ്രീ. എ.ആര്‍. സുബ്രഹ്മണ്യ അയ്യരും ആദ്യ വൈസ് പ്രസിഡന്‍റ് റാവു സാഹിബ് സക്കറിയയുമായിരുന്നു. തിരുവിതാംകൂറില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചത് തിരുവല്ല സി.എം.എസ്സ് സ്ക്കൂളിലായിരുന്നു. വിദ്യാഭ്യാസ രംഗത്ത് തിരുവല്ലയ്ക്ക് പ്രമുഖ സ്ഥാനമാണുള്ളത്. മെഡിക്കല്‍ കോളേജുകള്‍, മാനേജുമെന്‍റ്, സാങ്കേതിക സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ വളരെ അധികം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിരുവല്ലയില്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ പ്രവാസി മലയാളികളിലൂടെ നമ്മുടെ സംസ്ഥാനത്തിന്‍റെ സമ്പദ് ഘടനയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നു.
    ഓഗസ്റ്റ് മാസത്തിലെ മഹാ പ്രളയം നമ്മുടെ നഗരസഭയിലെ ഭൂരിഭാഗം പ്രദേശങ്ങളെയും രൂക്ഷമായി ബാധിച്ചു. ഇത് നമ്മുടെ പദ്ധതി പ്രവര്‍ത്തനങ്ങളെയും സാമ്പത്തിക സ്ഥിതിയേയും സാരമായി ബാധിച്ചു. നമ്മുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിന്‍റെ ഫലമായി ഇതിന് ഗണ്യമായ തോതില്‍ പരിഹരം കാണുന്നതിന് സാധിച്ചു. പ്രളയാനന്തര ദുതിതാശ്വാസ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ നമ്മുടെ നഗരസഭ കാഴ്ചവെച്ച നിസ്വാര്‍ത്ഥവും മികവുറ്റതും കാര്യക്ഷമവുമായ പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാന സര്‍ക്കാര്‍, ജില്ലാ കളക്ടര്‍, ദുരന്ത നിവാരണ സ്പെഷ്യല്‍ ഓഫിസര്‍  എന്നിവരുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്നതിന് നഗരസസഭയ്ക്ക് കഴിഞ്ഞു. വിനോദ നികുതി, പരസ്യ നികുതി എന്നിവ നിര്‍ത്തലാക്കിയത് നമ്മുടെ തനത് വരുമാനത്തെ കാര്യമായി ബാധിച്ചു. ഈ പ്രത്യേക സാഹചര്യത്തില്‍ സാമ്പത്തികാസൂത്രണവും വിഭവ സമാഹരണവും പദ്ധതി പ്രവര്‍ത്തനങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നത് ഏറെ ദുഷ്ക്കരമാണ്. സാമ്പത്തിക അപര്യാപ്തതയും ഭാരിച്ച ഉത്തരവാദിത്വവുമാണ് നമ്മള്‍ നേരിടുന്നത്.
    സാമ്പത്തീക ഉച്ചനീചത്വങ്ങള്‍ക്ക് തടയിടാതെ ജനങ്ങള്‍ക്കിടയില്‍ സ്ഥിതി സമത്വം ഉണ്ടാവില്ല. അവസര സമത്വമില്ലാത്ത സമൂഹത്തില്‍ നീതി നിലനില്‍ക്കില്ല. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അസമത്വം നിയന്ത്രിച്ചാല്‍ മാത്രമേ ജനങ്ങള്‍ക്കിടയില്‍ ശുഭ പ്രതീക്ഷ അങ്കുരിക്കുകയുള്ളു എന്ന തത്വത്തിലൂന്നി തിരുവല്ലയുടെ വികസനം എന്ന വികാരവും, ശുചിത്വ-സുന്ദര-തിരുവല്ല എന്ന പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് തിരുവല്ലയുടെ സമഗ്ര സുസ്ഥിര വികസനത്തിന് ഉതകുന്ന പദ്ധതികള്‍ ആവിഷ്ക്കരിച്ചുകൊണ്ടുള്ള 20192020 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് ധനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റിക്കുവേണ്ടി ബഹുമാനപ്പെട്ട കൗണ്‍സില്‍ മുന്‍പാകെ സമര്‍പ്പിക്കുന്നു.      
വരുമാന സ്രോതസ്സ് - 2 കോടി രൂപ അധിക വരവ് പ്രതീക്ഷിക്കുന്നു
    നഗസഭയുടെ തനത് വരുമാന വര്‍ദ്ധനവുമായി ബന്ധപ്പെട്ട വസ്തുനികുതി പരിഷ്ക്കരണ നടപടികള്‍ പൂര്‍ത്തീകരിച്ചു.
*     വസ്തു നികുതി ഓണ്‍ലൈന്‍ വഴി ഈടാക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചു.
*     നഗരസഭാ പരിധിയിലുള്ള മുഴുവന്‍ വ്യാപാര വാണിജ്യ സ്ഥാപനങ്ങളിലെയും  ജീവനക്കാരുടെ എണ്ണം
    തൊഴില്‍ വകുപ്പിന്‍റെ സഹായത്തോടെ കണ്ടെത്തി മുഴുവന്‍ ജീവനക്കാരെയും തൊഴില്‍
    നികുതിയുടെ പരിധിയില്‍ കൊണ്ടുവരുന്നതിന് തീരുമാനിച്ചു.
*     തനത് വരുമാനം വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് രാമപുരം മാര്‍ക്കറ്റ് ആധുനിക സൗകര്യ
    ങ്ങളോടുള്ള വ്യാപാര സമുച്ഛയം നിര്‍മ്മിക്കുന്നതിനും, നഗരസഭാ മൈതാനത്ത് ആധുനിക
    സംവിധാനങ്ങളോടുകൂടിയ മൊബിലിറ്റി ഹബ്ബ് നിര്‍മ്മിക്കുന്നതിനും, നഗരസഭാ ടൗണ്‍ഹാള്‍
    പൊളിച്ച് പുതിയ ടൗണ്‍ഹാള്‍ നിര്‍മ്മിക്കുന്നതിനുമുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കു
    ന്നതിന് ബഡ്ജറ്റില്‍ തുക വകയിരുത്തിയിട്ടുള്ളതും തുടര്‍ നടപടികള്‍ സമയ ബന്ധിതമായി
    പൂര്‍ത്തീകരിക്കുന്നതിനും തീരുമാനിച്ചു.
ڇ ഹരിത കേരളംڈ  - ക്യഷി 1.07  കോടി രൂപ വകയിരുത്തുന്നു
    ڈ ഭക്ഷ്യ സുരക്ഷ എന്നത് ഏത് സുരക്ഷയേക്കാളും വലുതാണ് ڈ എന്നതിന്‍റെ അടിസ്ഥാനത്തില്‍ നഗരസഭാ പരിധിയിലെ എല്ലാ വാര്‍ഡുകളിലും ഉള്ള തരിശായി കുടിക്കുന്ന ക്യഷിയിടങ്ങള്‍ കണ്ടെത്തി ക്യഷി പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പദ്ധതികള്‍  ഹരിത കേരളം പദ്ധതിമുഖേന നടപ്പാക്കുന്നതാണ്.
    നഗരസഭ ക്യഷിഭവന്‍റേയും പാടശേഖര സമിതി, സന്നദ്ധ സംഘടനകള്‍, തൊഴിലുറപ്പ്  തൊഴിലാളികള്‍, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ തരിശായി കിടന്ന 160 ഹെക്ടറോളം വരുന്ന കവിയൂര്‍ പുഞ്ചയില്‍ നെല്‍ക്യഷി ആരംഭിച്ചു.
*    നെല്‍ക്യഷി വികസനം
*    സമഗ്ര പുരയിട ക്യഷി വികസനം
*    ഫലവ്യക്ഷത്തൈ വിതരണം
*    കുറ്റികുരുമുളക് ക്യഷി വികസന പദ്ധതി
*    തെങ്ങ് ക്യഷി വികസനം
*    പച്ചക്കറി ക്യഷി വികസനം
*     തോടുകള്‍ ആഴംകൂട്ടി വ്യത്തിയാക്കി നീരൊഴുക്ക് സുഗമമാക്കും
*    ഏത്തവാഴ ക്യഷി വികസനം
*    വിത്ത്, ജൈവ വളം, സബ്സിഡി നിരക്കില്‍ വിതരണം    
*    മത്സ്യബന്ധന തൊഴിലാളികള്‍ക്ക് വല
*    മത്സ്യകര്‍ഷകരുടെ മക്കള്‍ക്ക് മേശയും കസേരയും
*    കുളങ്ങള്‍ നവീകരിച്ച് മത്സ്യക്യഷി പ്രോത്സാഹിപ്പിക്കുക
*    കന്നുകുട്ടി പരിപാലനം
*    കറവ പശു വളര്‍ത്തല്‍

നഗരാസൂത്രണം/നഗര സൗന്ദര്യവത്ക്കരണം - 1.25 രൂപ വകയിരുത്തുന്നു
 
    നഗര വികസനത്തിന് ഏറ്റവും പ്രധാനപ്പെട്ടതും  നഗര ജീവിതം ചലനാത്മകവുമാക്കുകയും ചെയ്യുന്നതില്‍ നഗരാസൂത്രണം / നഗര സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ അതി പ്രധാനമായ ഒരു പങ്കാണ് ആധുനീക കാലഘട്ടത്തില്‍ വഹിക്കുന്നത്. അതിന് അനുസ്യതമായ പദ്ധതികളാണ് തിരുവല്ല നഗരസഭ ഈ ബഡ്ജറ്റിലൂടെ അവതരിപ്പിക്കുന്നത്.
*    ഫുട്ട് ഓവര്‍ ബ്രീഡ്ജ് നിര്‍മ്മാണം.
*    ദിശാ സൂചിക / അതിര്‍ത്തി സൂചികാ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍
*     പ്രധാനപ്പെട്ട ജംഗ്ഷനുകളില്‍ ലോമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍   
*     നഗരസഭാ പരിധിയില്‍ നിരീക്ഷണ ക്യാമറ
*     നഗരസൗന്ദര്യവല്‍ക്കരണത്തിന്‍റെ ഭാഗമായി പ്രധാന റോഡുകള്‍ക്ക് ഇരുവശത്തും വ്യക്ഷതൈ
    വെച്ചുപിടിപ്പിക്കല്‍.       
*    ബൈപാസിനോട് ചേര്‍ന്നുള്ള മുല്ലേലില്‍ തോടിന്‍റെ ഇരുവശവും കയര്‍ ഭൂവസ്ത്രം വിരിച്ച് രാമച്ചം,
    കവുങ്ങ് എന്നിവ വെച്ചുപിടിപ്പിച്ച് നഗരം സൗന്ദര്യ വല്‍ക്കരിക്കുന്നു. 
*    എല്ലാ വാര്‍ഡുകളിലും സേവാഗ്രാം പദ്ധതി നടപ്പിലാക്കുക

څ 4 മണിക്കാറ്റ് چ  - സായാഹ്ന സൗഹ്യദ വേദി - 6.1 ലക്ഷം

        ഏതൊരു നഗരത്തിലെയും ജനങ്ങളുടെ സന്തോഷകരമായ ജീവിത നിലവാരം ഉറപ്പാക്കുന്നതിന് പൊതു ഇടങ്ങള്‍ അത്യന്താപേക്ഷിതമാണ്. നഗരത്തിലെ പൊതുസ്ഥലങ്ങള്‍ ഒന്നൊന്നായി ഇല്ലാതായിക്കൊണ്ടി രിക്കുന്ന ഒരു സാഹചര്യമാണ് നാം ഇന്ന് അഭിമുഖീകരിക്കുന്നത്. ആയിതാല്‍ ഇതിനൊരു പരിഹാരമായി പൊതുജനങ്ങള്‍ക്ക് കൂടിച്ചേരുവാനും നഗരത്തിന്‍റെ څശ്വാസകോശമായിچ   വര്‍ത്തിക്കുവാനും പാകത്തില്‍ ഇത്തരം പൊതു ഇടങ്ങളെ തരിച്ച് പിടിക്കുന്നതിന്‍റെയും, സംരക്ഷിച്ച് പരിപാലിക്കുന്നതിന്‍റേയും  ഭാഗമായി ഇത്തരം ഇടങ്ങള്‍ പ്രക്യതിക്ക് ഇണങ്ങുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്ത് സായാഹ്നങ്ങളില്‍ നഗരവാസികള്‍ക്ക് ഒത്തുകൂടുന്നതിനും അവരുടെ സൗഹ്യദങ്ങള്‍ പങ്കുവെയ്ക്കുന്നതിനുമുള്ള ഒരു വേദിയാക്കി മറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്. 

അടിസ്ഥാന വികസന സൗകര്യം - റോഡ്/പാലം/കലുങ്ക് - നിര്‍മ്മാണം/നവീകരണം- 4 കോടി
        നഗരവികസനത്തിന് ഏറ്റവും പ്രധാനപ്പെട്ടതും നഗരജീവിതം ചലനാത്മകമാക്കുന്നതിലും വളരെ പ്രധാനപ്പെട്ട പങ്കാണ് റോഡുകള്‍ വഹിക്കുന്നത്. കേരളത്തിലെ ഏതൊരു പ്രധാനപ്പെട്ട നഗരവും അഭീമുഖീകരിക്കുന്ന രൂക്ഷമായ ഗതാഗത പ്രശ്നം തിരുവല്ല പട്ടണവും അഭിമുഖീകരിക്കുന്നു. ബൈപാസ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതൊടെ ടി വിഷയത്തിന് ഭാഗീകമായ ഒരു മാറ്റം പ്രതീക്ഷിക്കാം. നമ്മുടെ സംസ്ഥാനം നേരിട്ട അപ്രതീക്ഷിതമായ മഹാപ്രളയം നമ്മുടെ നഗരത്തിലും വളരെ രൂക്ഷമായ നാശനഷ്ടങ്ങള്‍ സൃഷ്ടിക്കുകയുണ്ടായി, പ്രത്യേകിച്ചും നമ്മുടെ പട്ടണത്തിലെ അടിസ്ഥാന സൗകര്യ മേഖലയില്‍ വിവരണാതീതമായ നാശനഷ്ടമാണ് സ്യഷ്ടിക്കപ്പെട്ടത്.  നമ്മുടെ നിരവധി റോഡുകള്‍/പാലങ്ങള്‍/കലുങ്കുകള്‍ എന്നിവയ്ക്ക് പൂര്‍ണ്ണമായോ/ഭാഗീകമായോ നാശനഷ്ടം നേരിടുകയുണ്ടായി. ഇത് നഗരത്തിന്‍റെ സാമ്പത്തിക സ്ഥിതിയില്‍ ഗണ്യമായ സാധീനം ചെലുത്തുകയുണ്ടായി. എന്നിരുന്നാലും അടിസ്ഥാന സൗകര്യ വികസനം ഒരു പട്ടണത്തിന്‍റേയും/നഗരസഭയുടെയും വികസനത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഘടകമായതിനാലും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിലും നമ്മുടെ പട്ടണം അഭിമുഖീകരിക്കുന്ന രൂക്ഷമായ ഗതാഗത പ്രശ്നത്തിന് പരിഹാരം കാണത്തക്ക രീതിയിലും ഭാവിയിലെ വികസന പദ്ധതികള്‍ കൂടി വിലയിരുത്തിയാണ്  നഗരസഭ ഈ ബഡ്ജറ്റിലൂടെ റോഡ് നിര്‍മ്മാണ/നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
 
*    നഗരസഭാ റോഡുകളുടെ നവീകരണവും തുടര്‍ പരിപാലനവും 
*    39 വാര്‍ഡുകളിലേയും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ഡ് വര്‍ക്ക് ഫണ്ട്
*     വിവിധ വാര്‍ഡുകളിലെ പൊതുവായ റോഡ് മെയിന്‍റനന്‍സ്    
*     റോഡുകളുടെ അടിയന്തിര അറ്റകുറ്റപണി   
*     റോഡ് വികസനത്തിന് സ്ഥലം എറ്റെടുക്കല്‍
*    ചുള്ളിക്കല്‍പാലം, കണ്ണന്‍ചിറപ്പാലം, തിരുവാറ്റ പാലം, കൈപ്പുഴമഠം പാലം, കാഞ്ഞിരവേലിപ്പാലം  
    നിര്‍മ്മാണം.
*    വിവിധ കുളിക്കടവ് നിര്‍മ്മാണം / നവീകരണം
*    തോട്ടായില്‍ കടവ് തോട് നവീകരണം

ഷോപ്പിംഗ് കോംപ്ലക്സുകള്‍ / സ്റ്റേഡിയം  - 7.5 കോടി

        സമീപ ഭാവിയില്‍ ശദാബ്ദി നിറവിലേക്ക് ചുവടുവയ്ക്കുന്ന നമ്മുടെ നഗരസഭ, തനത് വരുമാനവും നഗരത്തിന്‍റ പ്രൗഡിയും ഗാംഭീര്യവും വര്‍ദ്ധിപ്പിക്കുന്നതിന് അനുപേക്ഷണീയമായ  നിരവധി പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി നഗരസഭയുടെ ഉടമസ്ഥതയിലുള്ള വിവിധ സ്ഥലങ്ങളില്‍ ഷോപ്പിംഗ് കോംപ്ലക്സ് ഉള്‍പ്പെടെയുള്ള നവീന പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നതിന് തീരുമാനിച്ചിട്ടുള്ളതാണ്. 

*    അധുനീക രീതിയിലുള്ള രാമപുരം മാര്‍ക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം
*    നഗരസഭാ മൈതാനത്ത് ആധുനീക രീതിയിലുള്ള മൊബിലിറ്റി ഹബ്ബ് നിര്‍മ്മാണം
*    പബ്ലിക് സ്റ്റേഡിയത്തിന് പവലിയന്‍ നിര്‍മ്മാണം   
*     തിരുമൂലപുരത്ത് ആധുനീക സൗകര്യങ്ങളോടെയുള്ള ഷോപ്പിംഗ് കോംപ്ലക്സും, മള്‍ട്ടിപ്ലക്സും
*    ശബരിമല ഇടത്താവളം -  സ്ഥിരം ഷെഡ് നിര്‍മ്മാണം
*    പ്രൈവറ്റ് ബസ്സ് സ്റ്റാന്‍റിന് സമീപം നഗരസഭാ സ്ഥലത്ത് കണ്‍വെന്‍ഷന്‍ സെന്‍റര്‍ നിര്‍മ്മാണം
*     മിനി കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മ്മാണം          
*    സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്  നിര്‍മ്മാണം
*     നിലവിലുള്ള ടൗണ്‍ഹാള്‍ പൊളിച്ച് പുതിയത് നിര്‍മ്മിക്കുക
*    നിലവിലുള്ള പ്രൈവറ്റ് ബസ്സ് സ്റ്റാന്‍റ് മാസ്റ്റര്‍ പ്ലാനോടുകൂടി പി.പി.പി അടിസ്ഥാനത്തില്‍
    ആധുനീക വാണിജ്യ സമുച്ചയം നിര്‍മ്മിക്കുക.

വൈദ്യുതീകരണം - 1 കോടി 

        തിരുവല്ല നഗരസഭ സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്‍റെ ഭാഗമായി അങഇ വ്യവസ്ഥ നടപ്പിലാക്കി, ആയത് സംബന്ധിച്ച് എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ ടെലിഫോണ്‍ മുഖേന അറിയിക്കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തി. സമ്പൂര്‍ണ്ണ വൈദ്യുതീകരണം പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യം ഏകദേശം കൈവരിച്ചുകഴിഞ്ഞിട്ടുണ്ട്.

*     ലൈന്‍ എക്സ്റ്റന്‍ഷന്‍  
*     പ്രധാന ജംഗ്ഷനുകളില്‍ ലോമാസ്റ്റ്  സ്ഥാപിക്കല്‍
*     തെരുവ് വിളക്ക് പരിപാലനം

ڇഹരിത കേരളംڈ -ജലവിഭവ സംരക്ഷണം/സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി - 15 ലക്ഷം
 
         ڇശുദ്ധമായ കുടിവെള്ളം ഏവരുടെയും അവകാശം എന്നതുപോലെ അതിന്‍റെ സംരക്ഷണം ഏവരുടെയും കടമയുമാണ് ڈ  വരള്‍ച്ചയും ജല ദൗര്‍ലഭ്യതയും രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ നഗരസഭാ പരിധിയില്‍ പൊതുജന പങ്കാളിത്തത്തോടെ പൊതു കുളങ്ങളും കിണറുകളും ജലാശയങ്ങളും വ്യത്തിയാക്കി സംരക്ഷിക്കുന്ന ആവേശകരമായ യജ്ഞത്തിന് നമ്മുടെ നരസഭയും സാക്ഷ്യം വഹിച്ചിട്ടുള്ളതാണ്. ജല സ്രോതസ്സുകള്‍ സരക്ഷിക്കുന്നത് ഭാവി തലമുറയ്ക്കുവേണ്ടിയുള്ള കരുതല്‍ കൂടിയാണ്. കുടിവെള്ള പ്രശ്നം പരിഹരിക്കുവാന്‍ ജനങ്ങളും ജന പ്രതിനിധികളും പൊതു സമൂഹവും ഇച്ഛാശക്തിയോടുകൂടി പ്രവര്‍ത്തിക്കേണ്ടതുണ്ട്. നഗരസഭാ പരിധിയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ശുദ്ധമായ കുടിവെള്ളം ഉറപ്പ് വരുത്തുന്നതിനായി ഈ ബഡ്ജറ്റിലൂടെ വിവിധ പദ്ധതികള്‍ക്ക് നഗരസഭ രൂപം നല്‍കിയിട്ടുണ്ട്.
*    കുടിവെള്ള പൈപ്പ് ലൈന്‍ എക്സ്റ്റന്‍ഷന്‍
*    കുടിവെള്ള പൈപ്പ് കണക്ഷന്‍ ഇല്ലാത്ത എല്ലാ ഗാര്‍ഹിക ഗുണഭോക്താക്കള്‍ക്കും സബ്സിഡി നിരക്കില്‍
    സമ്പൂര്‍ണ്ണ പൈപ്പ് കണക്ഷന്‍
*    കുടിവെള്ളക്ഷാമം ഉള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ വിവിധ പദ്ധതികള്‍
*    എല്ലാ വാര്‍ഡുകളിലും കിണര്‍ റീച്ചാര്‍ജ്ജിംഗ് പരിപാടി

സമഗ്ര ആരോഗ്യ പരിപാടി - 1.5  കോടി
 
        മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷ ഓരോ പൗരന്‍റേയും അവകാശം എന്ന ബോധത്തോടുകൂടി ആരോഗ്യ മേഖലയില്‍ സമഗ്ര ഇടപടലുകളാണ് നഗരസഭ നാളിതുവരെ നടത്തിയിട്ടുളളത്.  നഗരസഭ പരിധിയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളുടെ ഗുണനിലവാരവും പ്രവര്‍ത്തനവും മെച്ചപ്പെടുത്തുന്നതിനായി നിരവധി പദ്ധതികള്‍ക്ക് നഗരസഭ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്.
ഹോമിയോ
*     മരുന്നും അനുബന്ധ സാധനങ്ങളും വാങ്ങല്‍
ആയൂര്‍വ്വേദ ആശുപത്രി
    നഗരസഭയുടെ ആയൂര്‍വ്വേദ ആശുപത്രി ആധുനീക സൗകര്യങ്ങളോടെ ഉന്നത നിലവാരത്തില്‍ എത്തിക്കുന്നതിനും കിടത്തി ചികില്‍സ സൗകര്യം വിപുലീകരിക്കുന്നതിനും ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ ഈ ബഡ്ജറ്റില്‍ വിഭാവനം ചെയ്തിട്ടുള്ളതാകുന്നു.
*     മരുന്ന് വാങ്ങല്‍
*     ജീവിത ശൈലിജന്യ രോഗങ്ങള്‍ക്കുള്ള പ്രത്യേക ആയൂര്‍വ്വേദ പദ്ധതി
*     ഫര്‍ണിച്ചര്‍ വാങ്ങല്‍
*     വാട്ടര്‍ഹീറ്റര്‍ വാങ്ങല്‍
*     മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങല്‍
*     അടിസ്ഥാന സൗകര്യ വിപുലീകരണം
താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി
        മലയോര ജില്ലയായ പത്തനംതിട്ടയിലെ ڇമെഡിക്കല്‍ ഹബ്ബായڈ തിരുവല്ലയിലെ ആരോഗ്യ മേഖലയില്‍ നിര്‍ണ്ണായകമായ സ്വാധീനമാണ് നഗരസഭ വക താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപതിക്കുള്ളത്. സാധാരണക്കാരും നിര്‍ദ്ധനരുമായ ജനങ്ങളുട ആശ്രയ കേന്ദ്രമായ താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം മെഡിക്കല്‍ കോളേജ് നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ആവശ്യമായ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ബഡ്ജറ്റില്‍ പ്രാമുഖ്യം നല്‍കിയിട്ടുണ്ട്. കൂടാതെ പാലിയേറ്റീവ് കെയര്‍ ആവശ്യമുള്ള നിരവധി വ്യക്തികള്‍ നമ്മുടെ നഗരത്തിലുണ്ട്. ഇവരെ സഹായിക്കുന്നതിനും, അശണരയിട്ടുള്ളവര്‍ക്ക് ആശ്രയം ഒരുക്കുന്നതിനായും വിവിധ പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ട്.
*     പാലിയേറ്റീവ് കെയര്‍
*     പാലിയേറ്റീവ് കെയര്‍ - സെക്കന്‍ററി പദ്ധതി
*     ആശ്രയ പദ്ധതി
*     വയോമിത്രം
*     ഇമ്മ്യൂണൈസേഷന്‍ - ആരോഗ്യ ബോധവല്‍ക്കര പരിപാടി.
*     വൈദ്യുതി, കുടിവെള്ളം, ടെലഫോണ്‍, ഡീസല്‍ ചാര്‍ജ്ജ് മറ്റ് ചിലവുകള്‍
*     ബയോമെഡിക്കല്‍ മാലിന്യ സംസ്ക്കരണം - താലൂക്ക് ആശുപത്രി, കുറ്റപ്പുഴ ജഒ സെന്‍റര്‍
*     പള്‍സ് പോളിയോ പദ്ധതി
*     താലൂക്ക് ആശുപത്രി ഓപ്താല്‍മോളജി ബ്ലോക്ക് നിര്‍മ്മാണം
*     താലൂക്ക് ആശുപത്രി ഓപ്പറേഷന്‍ തീയേറ്റര്‍ അറ്റകുറ്റപണി
*     കുട്ടികളുടെയും പ്രസവ വാര്‍ഡിന്‍റേയും അറ്റകുറ്റപ്പണികള്‍
*     താലൂക്ക് ഹോസ്പിറ്റലില്‍ വൈദ്യുതീകരണം
*     കുറ്റപ്പുഴ പി.എച്ച് സെന്‍റര്‍ അറ്റകുറ്റപണി

മ്യഗാശുപത്രിയുടെ വികസനം 21 ലക്ഷം

        നഗരസഭാ പരിധിയിലെ കന്നുകാലികളുടെയും മറ്റ് വളര്‍ത്ത് മ്യഗങ്ങളുടെയും ആരോഗ്യ പരിപാലനത്തിനും സംരക്ഷണത്തിനുമായി നഗരസഭ വിവിധങ്ങളായ പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കിവരുന്നു. നമ്മുടെ നഗരസഭ നേരിടുന്ന രൂക്ഷമായ തെരുവ് നായ്ക്കളുടെ ആക്രമണങ്ങള്‍ക്ക് എ.ബി.സി പ്രോഗ്രാമിലൂടെ ഒരു പരിധിവരെ പരിഹാരം കാണുന്നതിന് സാധിച്ചിട്ടുണ്ട്. ടി പദ്ധതിയിലൂടെ 201819 ല്‍ 150 തെരുവ് നായ്ക്കളെ വന്ധ്യകരണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയുണ്ടായി. 201920 ല്‍ 150  തെരുവ് നായ്ക്കളെ വന്ധ്യകരണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുവാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
*     അ.ആ.ഇ പ്രോഗ്രാം    
*     മ്യഗാശുപത്രിയിലേക്ക് മരുന്ന് വാങ്ങല്‍    
*     മ്യഗാശുപത്രിയിലേക്ക് ലബോറട്ടറി ഉപകരണവും കെമിക്കലും വാങ്ങുക    
*     മ്യഗാശുപത്രിക്ക് കണ്‍സ്യൂമബിള്‍സ്   
*     കംപ്യൂട്ടര്‍ യു.പി.എസ്സ് വാങ്ങുക   
*     മ്യഗാശുപത്രിക്ക് ചുറ്റുമതില്‍ നിര്‍മ്മാണം       

മാലിന്യ സംസ്ക്കരണ ശുചീകരണ പരിപാടികള്‍ - 4.25 കോടി
        എന്താണ് മാലിന്യം - څ മാലിന്യംچ (ഉപയോഗശൂന്യമായ പാഴ് വസ്തു) എന്ന് വാക്കുതന്നെ നാം പുനപരിശോധിക്കേണ്ടിയിരിക്കുന്നു. ഒരു വസ്തുവിനെ മാലിന്യം എന്ന് മുദ്രകുത്തുമ്പോള്‍ തന്നെ അതിനെ വലിച്ചെറിഞ്ഞ് കളയാനും, അവഗണിക്കാനോ, കുഴിച്ചുമൂടാനോ ആണ് നമ്മുടെ പ്രവണത. അതുകൊണ്ടുതന്നെ മാലിന്യം എന്ന വാക്ക് നമുക്ക് ഒരു പുനര്‍ വിചിന്തനത്തിന് വിധേയമാക്കാം. ലോക ആരോഗ്യ സംഘടനയുടെ കണ്ടെത്തല്‍ പ്രകാരം ലോകത്തെ നാലിലൊന്ന് രോഗങ്ങളുടെയും മുഖ്യ കാരണം പരിസ്ഥിതി മലിനീകരണമാണ്. കൂടാതെ 22 രോഗങ്ങളുടെ കാരണം മോശപ്പെട്ട മാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങളുമാണ്.
        നമ്മുടെ സംസ്ഥാനത്തെ മറ്റ് നഗരസഭകളും കോര്‍പ്പറേഷനുകളും അഭിമുഖീകരിക്കുന്നതു പോലുള്ള രൂക്ഷമായ മാലിന്യ പ്രശ്നം തിരുവല്ല നഗരസഭ നേരിടുന്നില്ല. ഉറവിട മാലിന്യ സംസ്ക്കരണം നടപ്പിലാക്കിയ ആദ്യ നഗരസഭകളിലൊന്നാണ് തിരുവല്ല നഗരസഭ.
    സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതിയുടെ ഭാഗമായി നഗരസഭയില്‍ വ്യക്തിഗത ഗാര്‍ഹിക ശൗചാലയങ്ങള്‍ ആവശ്യമായ മുഴുവന്‍ കുടുംബങ്ങള്‍ക്കും ശൗചാലയങ്ങള്‍ ലഭ്യമാക്കി തിരുവല്ല നഗരസഭാ സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്ജ രഹിത നഗരസഭയായി മാറ്റുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും നഗരസഭ നിരവധി മാലിന്യ-ശുചിത്വ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. ആയതിന് പരിഹാരമായി സ്വച്ഛ് ഭരത് മിഷന്‍, ശുചിത്വമിഷന്‍ എന്നിവയുടെ സാമ്പത്തിക സഹകരണ ത്തോടെ ڇശുചിത്വ-സുന്ദര-തിരുവല്ലڈ എന്ന നമ്മുടെ ഓരോരുത്തരുടെയും സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിനായി  നിരവധി പദ്ധതികള്‍ ഈ ബഡ്ജറ്റിലൂടെ വിഭാവനം ചെയ്ത് നടപ്പാക്കുന്നു.

പ്രോജക്ടുകള്‍
*     തുമ്പൂര്‍മൂഴി എയറോബിക്ക് യുണിറ്റ് - തിരുമൂലപുരം, പബ്ലിക് സ്റ്റേഡിയം, ചുമത്ര, സ്ലോട്ടര്‍ ഹൗസ്
*     പൊതു സ്ഥലങ്ങളിലെ മാലിന്യ നിക്ഷേപിക്കുന്നത് നിരീക്ഷിക്കുന്നതിനായി ക്യമറ സ്ഥാപിക്കുക
*     ശുചീകരണ സാധനങ്ങള്‍ വാങ്ങള്‍
*     ശുചീകരണ തൊഴിലാളികള്‍ക്ക് യൂണിഫോം, സുരക്ഷാ സാമഗ്രികള്‍
*     ശുചീകരണത്തിന് പുതിയ വാഹനം വാങ്ങല്‍
*     ഉറവിട മാലിന്യ സംസ്ക്കരണം - റിംഗ് കംപോസ്റ്റ്
*     പ്ലാസ്റ്റിക് ഷ്രെഡ്ഡിംഗ് യൂണിറ്റിന് വയബിലിറ്റി ഗ്യാപ് ഫണ്ട് അനുവദിക്കല്‍
*     പ്രളയത്തില്‍ തകര്‍ന്ന ഗാര്‍ഹിക ശൗചാലയങ്ങളുടെ അറ്റകുറ്റപണികള്‍
*     അധുനീക അറവുശാല നിര്‍മ്മാണം   
*     പ്ലാസ്റ്റിക് വേസ്റ്റ് മാനേജുമെന്‍റ് ബോധവല്‍ക്കരണ പരിപാടികള്‍
*     നഗരസഭാ പരിധിയില്‍ ഹരിത പ്രോട്ടോക്കോള്‍ തുടര്‍ നടപടിയും പരിപാലനവും

സമ്പൂര്‍ണ്ണ ഭവന നഗരസഭ - 2 കോടി
        തിരുവല്ല നഗരഭയുടെ ശതാബ്ദി  ആഘോഷത്തിന്‍റെ ഭാഗമായി 2020 ഓടുകൂടി നഗരസഭാ പരിധിയില്‍ ഭവന രഹിതരായിട്ടുള്ള മുഴുവന്‍ കുടുംബങ്ങള്‍ക്കും മാന്യവും സുരക്ഷിതത്വവും ഉള്ള ഭവനത്തോടൊപ്പം ജീവിത സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനായി ലൈഫ് മിഷന്‍, പി.എം.എ.വൈ എന്നിവയുടെ സഹായത്തോടുകൂടി ആവശ്യമായ പദ്ധതികള്‍ ഈ ബഡ്ജറ്റിലൂടെ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നു.
        ജങഅഥ പദ്ധതി പ്രകാരം ഒന്നും രണ്ടും ഘട്ടത്തില്‍ 257 ഗുണഭോക്താക്കളെയാണ് അര്‍ഹരായി കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ 207 പേര്‍ക്ക് ധനസഹായം നല്‍കി. ആയതില്‍ 65 ഗുണഭോക്താക്കള്‍ ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. മറ്റുള്ളവയും പൂര്‍ത്തീകരണത്തിന്‍റെ പാതയിലാണ്. ജങഅഥ പദ്ധതിയ്ക്കായി നഗരസഭാ വിഹിതമായി 2,72,22,771/ രൂപയും കേന്ദ്രവിഹിതമായി 1,53,75000/  രൂപയും  സംസ്ഥാന വിഹിതമായി 51,25,000/ രൂപയുമാണ് വകയിരിത്തിയിട്ടുള്ളത്. ഗുണഭോക്ത്യ വിഹിതമായി 42,80,000/ രൂപയും ലഭിച്ചിട്ടുണ്ട്. ടി പദ്ധതി പ്രകാരം നാളിതുവരെ 4,26,85,000/ രൂപ ചിലവഴിച്ചിട്ടുള്ളതാണ്. മൂന്നാം ഘട്ടത്തില്‍ മഹാപ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍, ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ഉള്‍പ്പെടെ 135 ഗുണഭോക്താക്കളെയാണ് അര്‍ഹരായി കണ്ടെത്തി സര്‍ക്കാര്‍ അംഗീകാരത്തിന് സമര്‍പ്പിച്ചിട്ടുള്ളത്. ടി ഘട്ടത്തിലേക്ക് നഗരസഭാ വിഹിതമായി 2,04,00,000/ രൂപ വകയിരുത്തിയിട്ടുള്ളതാകുന്നു.
പ്രോജക്ടുകള്‍
*    വീട് വാസയോഗ്യമാക്കല്‍
*    ലൈഫ് മിഷന്‍ ഭവന നിര്‍മ്മാണം
*    ജങഅഥ ഭനവ നിര്‍മ്മാണം
*    ജങഅഥ ഭനവ നിര്‍മ്മാണം (ടഇജ)
*    ഭൂരഹിതരും ഭവന രഹിതരുമായിട്ടുള്ളവര്‍ക്ക് സ്ഥലം വാങ്ങി ഫ്ളാറ്റ് നിര്‍മ്മിച്ച് നല്‍കുക

ദീന്‍ദയാല്‍ അന്ത്യോദയ യോജന
ദേശീയ നഗര ഉപജീവന മിഷന്‍ (ചഡഘങ) - 2 കോടി
        ജിവനോപാധി വികസനത്തിലൂടെ നഗര ദരിദ്രരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന തിനായി ലക്ഷ്യം വച്ചുകൊണ്ട് നടപ്പിലാക്കുന്ന കേന്ദ്രാവിഷ്ക്യത പദ്ധതിയാണ് ദേശീയ നഗര ഉപജീവന മിഷന്‍. 2016 നവംബര്‍ മുതലാണ് ടി പദ്ധതിയ്ക്ക് തിരുവല്ല നഗരസഭയില്‍ തുടക്കം കുറിച്ചത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ സ്ത്രികള്‍, തൊഴില്‍ രഹിതരായ യുവതി യുവാക്കള്‍, അസംഘടിത മേഖലയിലെ തൊഴിലാളികള്‍, നഗരത്തിലെ ഭവന രഹിതര്‍, തെരുവ് കച്ചവടക്കാര്‍, തുടങ്ങി നഗര ദരിദ്രരിലെ എല്ലാ വിഭാഗങ്ങളുടെയും പ്രശ്നങ്ങള്‍ ഒരു സമഗ്ര സമീപനത്തിലൂടെ പദ്ധതി അഭിസംബോധന ചെയ്യുന്നു. സ്വയം സഹായ സംഘങ്ങള്‍ പോലുള്ള ശക്തമായ അടിസ്ഥാനതല പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുത്ത് ലാഭകരമായ സ്വയംതൊഴില്‍ പദ്ധതികളോ മെച്ചപ്പെട്ട വേതനം ലഭിക്കുന്ന വിദഗ്ധ തൊഴില്‍ അവസരങ്ങളോ ലഭിക്കുവാന്‍ നഗര ദരിദ്രരെ പ്രാപ്തരാക്കി ആവരുടെ ദാരിദ്രവും ദുര്‍ബലധകളും ലഘൂകരിക്കുന്നതിന് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ടി പദ്ധതി പ്രകാരം താഴെ പറയുന്ന മേഖലകളില്‍ തൊഴില്‍ വൈദഗ്ധ്യവും സാമ്പത്തിക ഭദ്രതയും ഉറപ്പുവരുത്തിയിട്ടുള്ളതാകുന്നു.

* സാമൂഹ്യ സംഘാടനവും സ്ഥാപന വികസനവും
    തിരുവല്ല നഗരസഭാ പരിധിയിലുള്ള 68 അയല്‍ക്കൂട്ടങ്ങള്‍ക്ക് 10,000/ രൂപാ വീതം 6,80,000/ രൂപ റിവോള്‍വിംഗ് ഫണ്ടായി വിതരണം ചെയ്തിട്ടുള്ളതാണ്. സംഘടനാ പ്രവര്‍ത്തനം സാമ്പത്തിക സാക്ഷരത എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ ആസ്പദമാക്കി 61 പുതിയ അയല്‍ക്കൂട്ടങ്ങളിലായി 1022 പേര്‍ക്ക് പരിശീലനം നല്‍കുകയുണ്ടായി. 201920 ല്‍ 100 അയല്‍ക്കൂട്ടങ്ങള്‍ക്കായി 10,00,000/ രൂപ റിവോള്‍വിങ്ങ് ഫണ്ടായി വിതരണം ചെയ്യുന്നതാണ്. 

* സ്വയംതൊഴില്‍ പദ്ധതി
        1 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് ഉപജീവന മാര്‍ഗ്ഗം ഒരുക്കി ദാരിദ്രം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തൊടെ സ്വയം തൊഴില്‍ പദ്ധതി ആരംഭിക്കുന്നതിനുള്ള വായ്പ നല്‍കിവരുന്നു. 201819 ല്‍ 10 വ്യക്തിഗത സംരംഭങ്ങള്‍ക്കും 5 ഗ്രൂപ്പ് സംരംഭങ്ങളുമായി 22,02,750/ രൂപ വായ്പ ലഭിച്ചു. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന 12 സംരംഭങ്ങള്‍ക്ക് റിവോള്‍വിംഗ് ഫണ്ട്, ക്രൈസിസ്സ് മാനേജുമെന്‍റ് ഫണ്ട്, ടെക്നോളജി ഫണ്ട് എന്നിങ്ങനെ അധിക ധനസഹായമായി 2.25 ലക്ഷം രൂപ കുടുംബശ്രീ ജില്ലാ മിഷനില്‍ നിന്നും ലഭ്യമായി. നൂതനവും വ്യത്യസ്ഥവുമായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് നഗരസഭ മുന്‍പന്തിയില്‍ നില്‍ക്കുന്നു. ഭവന നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വനിതകളുടെ കണ്‍സ്ട്രക്ഷന്‍ യൂണിറ്റ് രൂപീകരിക്കുകയും 53 ദിവസത്തെ പരിശീലനം നല്‍കുകയുമുണ്ടായി. 24 അയല്‍ക്കൂട്ടങ്ങള്‍ അടങ്ങിയ 4 ഗ്രൂപ്പ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ നേത്യത്വത്തില്‍ ഹോളോബ്രിക്സ് യൂണിറ്റ് പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ചുരുക്കം ചില നഗരസഭകളില്‍ ഒന്നാണ് തിരുവല്ല. ടി യൂണിറ്റ് മുഖാന്തിരം പി.എം.എ.വൈ ഗുണഭോക്താക്കള്‍ക്ക് സൗജന്യമായി ബ്രിക്സുകള്‍ ലഭ്യമാക്കുന്നു. സംസ്ഥാനത്തെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ആദ്യത്തെ ഇവന്‍മേനേജുമെന്‍റ് ഗ്രൂപ്പായ ടോട്ടല്‍ ഇവന്‍സ് തിരുവല്ല മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നു.
 
*     പത്താംക്ലാസ് മുതലുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും കംപ്യൂട്ടര്‍ പരിശീലനം
*     ഡ്രൈവിംഗ് പരിശീലനം

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി  3  കോടി

        മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് മാത്യകയില്‍ കേരത്തിലെ നഗരപ്രദേശത്ത് നടപ്പിലാക്കുന്ന സംസ്ഥാനാവിഷ്ക്യത പദ്ധതിയാണ് അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി. സാമൂഹ്യ പരിഷ്കര്‍ത്താവും നവോത്ഥാന നായകനുമായ ശ്രീ. അയ്യങ്കാളിയുടെ പേരില്‍ നഗരങ്ങളില്‍ നടപ്പിലാക്കുന്ന പദ്ധതിയായ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയ്ക്ക് 031110 ല്‍ തുടക്കം കുറിച്ചു. 01412 മുതല്‍ നഗരകാര്യ വകുപ്പിന്‍റെ പൂര്‍ണ്ണ ചുമതലയിലാണ് പദ്ധതി നടപ്പിലാക്കിവരുന്നത്.

        നഗര പ്രദേശങ്ങളില്‍ താമസിക്കുന്ന അവിദഗ്ദ്ധ കായിക അദ്ധ്വാനത്തിന് തയ്യാറുള്ള ഓരോ കുടുംബത്തിലേയും പ്രായപൂര്‍ത്തിയായ അംഗങ്ങള്‍ക്ക് കുറഞ്ഞത് 100 ദിവസം തൊഴില്‍ സുരക്ഷ ഉറപ്പാക്കുകയും, അതിലൂടെ കുടുംബങ്ങളുടെ ജീവിത സാമൂഹ്യ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് മുന്‍ഗണന നല്‍കുന്നു. തിരുവല്ല നഗരസഭയില്‍ 2013 ഡിസംബര്‍ മാസത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. പദ്ധതി നടപ്പിലാക്കിയതുമുതല്‍ 2018 ഡിസംബര്‍ മാസം വരെ 11225 തൊഴില്‍ ദിനം സ്യഷ്ടിക്കുന്നതിനും അതിലൂടെ 840 തൊഴിലാളികള്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തുന്നതിനും നഗരസഭയ്ക്ക് സാധിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 100 തൊഴില്‍ ദിനങ്ങള്‍ ഉറപ്പ് വരുത്തുന്നതിന് സാധിച്ചിട്ടുണ്ട്. 201920 വര്‍ഷത്തില്‍ പദ്ധതിക്കുവേണ്ടി എകദേശം 3 കോടി രൂപയാണ് ലേബര്‍ ബഡ്ജറ്റില്‍ വകകൊള്ളിച്ചിട്ടുള്ളത്.

വനിതാക്ഷേമം / കുടുബശ്രീ - 1 കോടി 
        ڇ സ്ത്രീ സൗഹ്യദ പൊതുസമൂഹംڈ  എന്ന കാഴ്ച്ചപ്പാടോടുകൂടി വനിതാ വികസന പരിപാടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കി വനിതാക്ഷേമ, സുരക്ഷ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിത മാക്കുന്നതിന് നിരവധി പദ്ധതികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നു. നഗരപരിധിയില്‍ യാത്രക്കാരായും മറ്റുമെത്തുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സുരക്ഷിതമായി താമസിക്കുന്നതിനുംമറ്റുമായി ആധുനീക രീതിയില്‍ വിഭാവനം ചെയ്തിട്ടുളള പദ്ധതിയാണ് ഷീ-ലോഡ്ജ്. ഇതിന്‍റെ പൂര്‍ണ്ണ ഉടമസ്ഥാവകാശം നഗരസഭയ്ക്കും നടത്തിപ്പും പരിപാലന ചുമതലയും കുടുംബശ്രീ എ.ഡി.എസ്സിനുമായിരിക്കും. ടി പദ്ധതി ആരംഭിക്കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്.

*     ഷീലോഡ്ജ്
*     നഗരസഭയില്‍ ജെന്‍ഡര്‍ റിസോഴ്സ് സെന്‍റര്‍
*    വനിത ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് ധനസഹായം
*    ഓട്ടോ റിക്ഷ വാങ്ങുന്നതിന് ധനസഹായം
*     കുടുംബശ്രീ കഫേ/നഗരസഭ ഓഫീസില്‍ കാന്‍റീന്‍
   
പൊതുവിദ്യാഭ്യാസം സംരക്ഷണ യജ്ഞം - 1.30 കോടി  
*    എസ്സ്.എസ്സ്.എ വിഹിതം
*    സര്‍ക്കാര്‍ സ്ക്കൂളുകള്‍ക്ക് ഇലക്ട്രിക് ഉപകരണങ്ങള്‍ വാങ്ങല്‍
*     ഗവ. സ്ക്കുളുകള്‍ക്ക് ആവശ്യമായ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ വാങ്ങുക
*     ഗവ. സ്ക്കുളുകള്‍ക്ക് ആവശ്യമായ കണ്ടിജന്‍സി ചിലവുകള്‍
*     ഗവ. ഗേള്‍സ് സ്ക്കുള്‍ അറ്റകുറ്റപണി
*     ഗവ. മോഡല്‍ യു.പി. സ്ക്കൂള്‍ അറ്റകുറപണികള്‍ 
*    ഗവ. സ്ക്കുളുകള്‍ക്ക് ആവശ്യമായ മെയിന്‍റനന്‍സ്/കെട്ടിടങ്ങള്‍ പണിയുക /പെയിന്‍റ് ചെയ്യുക
*    ഗവ: സ്ക്കൂളുകള്‍ക്ക് ആവശ്യമായ ഫര്‍ണിച്ചറുകള്‍ / സ്റ്റേഷനറികള്‍ വാങ്ങുക
*     സ്ക്കൂളുകളില്‍ സോളാര്‍ പ്ലാന്‍റ് സ്ഥാപിക്കല്‍   
*    സ്ക്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ട്രാഫിക്ക് ബോധവല്‍ക്കരണ ക്ലാസ്സ്

മുനിസിപ്പല്‍ ലൈബ്രറി - 2.50 ലക്ഷം
*     മുനിസിപ്പല്‍ ലൈബ്രറിയുടെ അറ്റകുറ്റപണികളും അനുബന്ധ സൗകര്യങ്ങളും ഉറപ്പുവരുത്തല്‍
*     മുനിസിപ്പല്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ വാങ്ങല്‍

സാമൂഹ്യ സുരക്ഷിതത്വം - 90 ലക്ഷം
                                സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ സര്‍ക്കാര്‍ മാനദ്ദണ്ഡങ്ങള്‍ പ്രകാരം കൂടുതല്‍ പേര്‍ക്ക് വിതരണം ചെയ്യും. څവയോമിത്രംچ  മൊബൈല്‍ ക്ലീനിക്ക് കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും. ചെയര്‍മാന്‍റെ ദുരിതാശ്വാസ നിധി ഫണ്ട് സമാഹരണം കാര്യക്ഷമമാക്കി കൂടുതല്‍ പേര്‍ക്ക് സാഹായമെത്തിക്കും. 
*     വയോമിത്രം/വയോജനക്ഷേമം    
*     ആശ്രയ പദ്ധതി
*     കലാകാരന്‍മാര്‍ക്ക് ഫെലോഷിപ്പ്    
*     ശാരീരിക മാനസീക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ്    
*     സ്വാന്തന പരിചരണം / പാലിയേറ്റിവ് കെയര്‍
*     ജീവിത ശൈലി രോഗ നിര്‍ണ്ണയം
*     വയോജങ്ങള്‍ക്ക് കട്ടില്‍ വിതരണം   
*     ഭിന്നശേഷിയുള്ളവര്‍ക്ക് ഉപകരണം/വാഹനം    
*     വികലാംഗ പെന്‍ഷന്‍കാര്‍ക്ക് സൗജന്യ മെഡിക്കല്‍ ക്യാമ്പ്

അംഗന്‍വാടി/മാത്യ ശിശു സംരക്ഷണം - 75 ലക്ഷം  
        സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും ആരോഗ്യ ഭൗതീക  സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ പദ്ധതികള്‍ നടപ്പിലാക്കും.
*     അനുപൂരക പോഷകാഹാര വിതരണം അനുബന്ധ ചിലവുകള്‍
*     കളിപ്പാട്ടങ്ങള്‍ വാങ്ങല്‍
*     അംഗന്‍വാടി ചീ: 120 വാര്‍ഡ് - 33 കെട്ടിട നിര്‍മ്മാണം
*     അംഗന്‍വാടി വാര്‍ഡ് - 11 കെട്ടിട നിര്‍മ്മാണം
*    അംഗന്‍വാടി കെട്ടിടങ്ങളുടെ അറ്റകുറ്റപണികളും അനുബന്ധ ജോലികളും    
*    അംഗന്‍വാടികള്‍ക്ക് സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസ്സുകളും വാങ്ങല്‍         
*    അംഗന്‍വാടികള്‍ ഹൈടെക് ആക്കുക 

ദുരന്ത നിവാരണം - 3 ലക്ഷം  
        2018 ഓഗസ്റ്റ് മാസം നമ്മുടെ സംസ്ഥാനം കണ്ട ഈ നൂറ്റാണ്ടിലെ സമാനതകളില്ലാത്ത മഹാപ്രളയം നമ്മുടെ നഗരസഭാ പരിധിയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും അതി രൂക്ഷമായി ബാധിക്കുകയും നഗരസഭാ പരിധിയില്‍ നാശനഷ്ടങ്ങള്‍ക്കും സാമ്പത്തിക തകര്‍ച്ചയ്ക്കും കാരണമായിട്ടുള്ളതാണ്. ഇതുമൂലം നഗരസഭയുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് വളരെ അധികം വിഘാതമാണ് സംജാതമായിട്ടുള്ളത്. നമ്മുടെ സംസ്ഥാനം തന്നെ ആദ്യമായാണ് ഇത്തരത്തിലുള്ള മഹാ ദുരന്തത്തെ നേരിടുന്നത്. ആയതിനാല്‍ അടിയന്തിര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മറ്റും നടത്തുന്നതിന് ആവശ്യമായ ഉപകരങ്ങളുടെ അഭാവം രക്ഷാ പ്രവര്‍ത്തനത്തെ വളരെ അധികം പിന്നോട്ട് നയിക്കുന്ന ഒരു സാഹചര്യമാണ് സ്യഷ്ടിച്ചത്. ഭാവിയില്‍ നഗരസഭ ഇത്തരം അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിന് ആവശ്യമായ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്.
   
പട്ടികജാതി/പട്ടികവര്‍ഗ്ഗക്ഷേമം (പ്രത്യേക ഘടക പദ്ധതി) - 1.3 കോടി
        തിരുവല്ല നഗരസഭയില്‍ ആകെ ജനസംഖ്യയുടെ 7% പട്ടികജാതി വിഭാഗമാണ്. ഇവരില്‍ 80 % ത്തോളം 37 പട്ടികജാതി സങ്കേതങ്ങളിലായി താമസിച്ചുവരുന്നു. ടഇജ/ഠടജ വിഭാഗങ്ങള്‍ക്കായി വിവിധ പദ്ധതികള്‍ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്.
പട്ടികജാതി 
*     സബ്സിഡി നിരക്കില്‍ ഗാര്‍ഹിക കുടിവെള്ള പൈപ്പ് കണക്ഷന്‍
*     പട്ടികജാതി വിഭാഗങ്ങള്‍ക്ക് വീട് വൈദ്യുതീകരണം
*     ഭൂരഹിത ഭവന രഹിതരായ പട്ടികതിക്കാര്‍ക്ക് ഭൂമി വാങ്ങുന്നതിന് ധനസഹായം
*     വിവാഹ ധനസായം
*     പഠന മുറി നിര്‍മ്മാണം
*     എസ്സ്.സി. വിഭാഗം യുവാക്കള്‍ക്ക് ഉപരിപഠനത്തിന് ലാപ്ടോപ്പ്
*     വീട് വാസയോഗ്യമാക്കല്‍
*     പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ അറ്റകുറ്റപണി / അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും സേവനങ്ങള്‍ക്കും

പട്ടികവര്‍ഗ്ഗം
*     എസ്സ്.റ്റി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് വാങ്ങല്‍
*     പഠന മുറി നിര്‍മ്മാണം
*     എസ്സ്.റ്റി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ വാങ്ങല്‍
*     വീട് വാസയോഗ്യമാക്കല്‍
*     കിണര്‍ നിര്‍മ്മാണം

നഗരസഭാ ആഫീസ്  നവീകരണം / അനുബന്ധ പരിപാടികള്‍ - 50 ലക്ഷം 
    നഗരസഭാ ഓഫീസ് പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമവും സമയബന്ധിതവുമാക്കി പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിനായി വിവിധ പദ്ധതികള്‍ ഈ ബഡ്ജറ്റില്‍ ആവിഷ്ക്കരിച്ചിരിക്കുന്നു. 
*     ആഫീസ് നവീകരണം / സൗന്ദര്യവല്‍ക്കരണം
*    ആഫീസ് കംപ്യൂട്ടറൈസേഷന്‍
*     ഓണ്‍ലൈന്‍ ടാക്സ് കൗണ്ടര്‍ നവീകരണം
*     ഫ്രണ്ട് ഓഫീസ് അനുബന്ധ സൗകര്യമൊരുക്കല്‍
*     നഗരസഭയിലെ വിവിധ ഇലക്ട്രിക് ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്ക് എ.എം.സി
*     നഗരസഭാ ഓഫീസ്, കമ്മ്യൂണിറ്റിഹാള്‍ എന്നിവയ്ക്ക് മേശ കസേര
*     നഗരസഭാ ഓഫിസിന് മുകളിലുള്ള ഹാളിലേക്ക് മൈക്ക് സെറ്റ്
*     സ്റ്റാന്‍റിംഗ് കമ്മറ്റികള്‍ക്ക് റിവോള്‍വിംഗ് ചെയറും, കുഷ്യന്‍ കസേരകളും വാങ്ങല്‍ 
*     ജീവനക്കാര്‍ക്ക് റിക്രിയേഷന്‍ ക്ലബ്ബ് /സൗകര്യങ്ങള്‍
*     ആധുനീക രീതിയിലുള്ള റിക്കാര്‍ഡ് റൂം
*     ഡിജിറ്റലൈസ്ഡ് സ്റ്റോര്‍ സംവിധാനം
*     നഗരസഭയ്ക്ക് ആവശ്യമായ ഫര്‍ണിച്ചറുകള്‍ വാങ്ങുക
*     നഗരസഭയില്‍ മിനി കോന്‍ഫറന്‍സ് ഹാള്‍ വൈദ്യുതീകരണം
*     ക്യാന്‍റീന്‍ ഓട നിര്‍മ്മാണം

ജീവനക്കാരുടെയും പെന്‍ഷന്‍ കാരുടെയും ശമ്പളവും പെന്‍ഷനും
        നഗരസഭാ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും കണ്ടിജന്‍റ് തൊഴിലാളികളുടെയും ശമ്പള പരിഷ്ക്കരണം ക്ഷാമബത്ത കുടിശികകള്‍ ക്യത്യമായി അടച്ചു തീര്‍ക്കുന്നുണ്ട്. പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ മുടക്കം വരുത്താതെ അടച്ചുവരുന്നു. പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായും അനുവദിച്ച് നല്‍കിയിട്ടുണ്ട്. സെന്‍ട്രല്‍ പെന്‍ഷന്‍ ഫണ്ടില്‍ നിന്നും നാളിതുവരെയുള്ള കണക്ക് പ്രകാരം 7 കോടിയോളം രൂപ നഗരസഭയ്ക്ക് ലഭിക്കുവാനുണ്ട്.  

പദ്ധതി നിര്‍വ്വഹണം / വാര്‍ഡ് സഭാ പ്രവര്‍ത്തനം
        പദ്ധതി നിര്‍വ്വഹണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി വാര്‍ഡ് സഭകളിലെ ജന പങ്കാളിത്തം കൂടുതല്‍ വിപുലപ്പെടുത്തിയും നിശ്ചിത സമയങ്ങളില്‍ വാര്‍ഡുസഭകള്‍ ചേര്‍ന്നും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതാണ്.

                                                        ഉപസംഹാരം

        പ്രാദേശിക സര്‍ക്കാര്‍ എന്ന നിലയില്‍ നടപ്പിലാക്കേണ്ട പ്രാഥമിക കര്‍ത്തവ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ട് നമ്മുടെ നഗരത്തെ സുശക്തവും ചലനാത്മകവുമായി മുന്നോട്ട് കൊണ്ടുപോകാനുതകുന്ന څരാസത്വരകچങ്ങളായ പദ്ധതികളാണ് ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.            
        വികസനം എന്ന സങ്കല്‍പം മാറിക്കൊണ്ടിരിക്കുന്ന ഒരു പുതുയുഗത്തിലാണ് നാം വസിക്കുന്നത് ശീതീകരിച്ച ബഹു നിലകെട്ടിടങ്ങളും, ഷോപ്പിംഗ് കോംപ്ലക്സുകളും, മാളുകളും, ഫ്ളൈ ഓവറുകളും, രാജവീഥികളും അടക്കമുള്ളവയുടെ ബാഹുല്യത്താല്‍ വീര്‍പ്പുമുട്ടുന്ന നഗരങ്ങള്‍ എന്ന സാമ്പ്രദായിക നഗര വികസന സങ്കല്‍പ്പങ്ങള്‍ ലോകത്താകമാനം മാറിക്കൊണ്ടിരിക്കുകയാണ്. ശുദ്ധവായുവും, ശുദ്ധ ജലവും, ശുദ്ധ ഭക്ഷണവും, ഗുണനിലവാരമുള്ള ജീവിതവും ലഭിക്കുന്ന പാരിസ്ഥിതിക കേന്ദ്രങ്ങളായി ലോക നഗരങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്. തിരുവല്ലയുടെ വികസനത്തിന്‍റെ, ഭാവിയുടെ ഗതിവിഗതികളെ ഈ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് നാം സമീപിക്കേണ്ട സമയം സംജാതമായിരിക്കുകയാണ്. വ്യദ്ധ ജനങ്ങള്‍, നിരാലംബര്‍, ശാരീരിക മാനസീക വൈകല്യം ഉള്ളവര്‍ ഉള്‍പ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തുന്ന വികസന കാഴ്ചപ്പാടാണ് ഈ ബഡ്ജറ്റില്‍ മുന്നോട്ട് വയ്ക്കുന്നത്. പരിസ്ഥിതിയേയും മനുഷ്യനേയും ഒന്നിപ്പിക്കുന്ന വികസനം ആയിരിക്കണം നാം ഭാവി തലമുറയ്ക്കായി വിഭാവനം ചെയ്യേണ്ടതെന്ന തിരിച്ചറിവിലാണ് ഈ ബഡ്ജറ്റ് തയ്യാറാക്കിയിരിക്കുന്നത്. ഇത് കൂട്ടായ ഒരു ശ്രമത്തിന്‍റെ പ്രതിഫലനമാണ്. തിരുവല്ലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗ ദര്‍ശിയായി, സഹയാത്രികരായി പിന്‍തുണച്ചവര്‍ നിരവധിയാണ്. അവരെയെല്ലാം നന്ദിയോടെ ഞാന്‍ ഓര്‍ക്കട്ടെ.
               
    തിരുവല്ലയുടെ സമീപകാലഘട്ടങ്ങളിലെ വികസനങ്ങള്‍ക്കും വളര്‍ച്ചയ്ക്കും നമുക്ക് തുണയായ വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും, സംഘടനകള്‍ക്കും, റസിഡന്‍സ് അസ്സോസിയേഷനുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലാകായിക സാംസ്ക്കാരിക സംഘടനകള്‍ക്കും ഈ അവസരത്തില്‍ നന്ദി രേഖപ്പെടുത്തുന്നു.

        നഗരത്തിന്‍റെ വികസനത്തിനും വളര്‍ച്ചയ്ക്കും നമ്മോടൊപ്പം കൈകോര്‍ത്ത ബഹു. രാജ്യസഭാ മുന്‍ ഉപാധ്യക്ഷന്‍ ശ്രീ.പി.ജെ. കുര്യന്‍, ബഹു.എം.പി ശ്രീ. ആന്‍റോ ആന്‍റണി ബഹു. എം.എല്‍.എ അഡ്വ. മാത്യു.ടി.തോമസ് എന്നിവരോടുള്ള നന്ദി ഈ അവസരത്തില്‍ പ്രകാശിപ്പിക്കുന്നു.

        തിരുവല്ലയുടെ വികസനത്തിനും വളര്‍ച്ചയ്ക്കും നമ്മളോടൊപ്പം പ്രതിബന്ധതയോടെ എന്നും മുന്നില്‍ നിന്ന മാധ്യമങ്ങളോടും മാധ്യമ പ്രവര്‍ത്തകരോടും സര്‍വ്വോപരി തിരുവല്ലയിലെ മുഴുവന്‍ പൗരാവലിയോടും എന്‍റെ വ്യക്തിപരവും ഈ കൗണ്‍സിലിന്‍റെ പേരിലുമുള്ള നന്ദി രേഖപ്പെടുത്തുന്നു.
       
        തിരുവല്ലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആത്മാര്‍ത്ഥമായി സഹരിച്ച ബഹു. നഗരകാര്യ ഡയറക്ടര്‍, ബഹു. നഗരകാര്യ റീജിയണല്‍ ജോയിന്‍റ് ഡയറക്ടര്‍, ബഹു.ജില്ലാ കളക്ടര്‍, രാഷ്ട്രിയ കക്ഷി നേതാക്കള്‍, കേരള സംസ്ഥാന ഓഡിറ്റ് ഡിപ്പാര്‍ട്ടുമെന്‍റ് ജീവനക്കാര്‍, നഗരസഭാ ഇംപ്ലിമെന്‍റിംഗ് ഓഫീസര്‍മാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഈ അവസരത്തില്‍ നന്ദി രേഖപ്പെടുത്തുന്നു.  

        ഈ ബജറ്റ് തയ്യാറാക്കാന്‍ എന്നെ സഹായിച്ച എല്ലാവരോടും പ്രത്യേകിച്ച് ബഹു. ചെയര്‍മാന്‍ ശ്രീ. ചെറിയാന്‍ പോളച്ചിറയ്ക്കല്‍, വിവിധ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ അലിക്കുഞ്ഞ് ചുമത്ര, ജയശ്രീ മുരിക്കനാട്ടില്‍, ജേക്കബ് ജോര്‍ജ്ജ് മനയ്ക്കല്‍, എല്‍സി ജോര്‍ജ്ജ്, ബിജു ലങ്കാഗിരി,  ധനകാര്യ സ്റ്റാന്‍റിംഗ് അംഗങ്ങളായ ഷാജി തിരുവല്ല, മനോജ് കുമാര്‍, സുരേഷ് കുമാര്‍, ബിന്ദു സംക്രമത്ത്, അജിത, നാന്‍സി മുനിസിപ്പല്‍ സെക്രട്ടറി ബിജു.ട., മുനിസിപ്പല്‍ എഞ്ചിനീയര്‍ ആന്‍സി ജോസ്, വകുപ്പ് മേധാവികള്‍, സൂപ്രണ്ടുമാര്‍, ചീഫ് അക്കൗണ്ടന്‍റ്/സൂപ്രണ്ട് ഞ. സുനു, അക്കൗണ്ടന്‍റ്െ അനില്‍ കുമാര്‍.പി.റ്റി, സീനിയര്‍ ക്ലാര്‍ക്ക് പ്രശാന്ത്.എ, ഇങഅ അക്കൗണ്ട്സ് വിഭാഗം ട്രെയിനി മഞ്ചുശ്രീ, കംപ്യൂട്ടര്‍ ജോലികള്‍ നിര്‍വ്വഹിച്ച സുനോജ് മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുള്ള  നന്ദി ഞാന്‍ ഈ അവസരത്തില്‍ രേഖപ്പെടുത്തുന്നു.

       
    നമ്മുടെ നഗരത്തെ അറിയപ്പെടുന്ന നഗരങ്ങളില്‍ ഒന്നായി മെനഞ്ഞെടുത്ത വ്യക്തികള്‍ക്കും, സുമനസ്സുകള്‍ക്കും, പ്രയത്നങ്ങള്‍ക്കും മുന്‍പില്‍ കൂപ്പുകൈകളോടെ ഉപസംഹരിക്കുന്നു.
    
    തിരുവല്ല നഗരസഭയുടെ 201819 ലെ മുന്‍ നീക്കിയിരുപ്പ് ഉള്‍പ്പെടെ 57,49,46,511/ (അന്‍പത്തിയേഴ് കോടി നാല്‍പ്പത്തൊന്‍പത് ലക്ഷത്തി നാല്‍പ്പത്താറായിരത്തി അഞ്ഞൂറ്റി പതിനൊന്ന് രൂപ) വരവും 45,04,72,600/ (നാല്‍പ്പത്തിയഞ്ച് കോടി നാല് ലക്ഷത്തി എഴുപത്തിരണ്ടായിരത്തി അറുനൂറ് രൂപ) ചെലവും 12,44,73,911/ (പന്ത്രണ്ടു കോടി നാപ്പത്തിനാലു ലക്ഷത്തി എഴുപത്തി മൂവായിരത്തി തൊള്ളായിരത്തി പതിനൊന്ന് രൂപ)  നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന പുതുക്കിയ ബഡ്ജറ്റും  201920 ലെ മുന്‍ നീക്കിയിരുപ്പ് ഉള്‍പ്പെടെ 76,04,19,511/(എഴുപത്തിയാറുകോടി നാലുലക്ഷത്തി പത്തൊന്‍പതിനായിരത്തി അഞ്ഞൂറ്റി പതിനൊന്ന് രൂപ) വരവും 65,51,99,500/ (അറുപത്തിയഞ്ച് കോടി അന്‍പത്തിയൊന്ന് ലക്ഷത്തി തൊണ്ണൂറ്റി ഓന്‍പതിനായിരത്തി അഞ്ഞൂറ് രൂപ) ചെലവും 10,52,20,011/ (പത്തുകോടി അന്‍പത്തിരണ്ട്  ലക്ഷത്തി ഇരുപതിനായിരത്തി പതിനൊന്ന് രൂപ) നീക്കി നീക്കിയിരുപ്പ് പ്രതീക്ഷിക്കുന്ന മതിപ്പ് ബഡ്ജറ്റും ധനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റിക്കുവേണ്ടി ബഹു. മുനിസിപ്പല്‍ കൗണ്‍സിലിന്‍റെ അംഗീകാരത്തിനായി ആദരപൂര്‍വ്വം സമര്‍പ്പിക്കുന്നു.

                                                                         സ്നേഹാദരങ്ങളോടെ
                                                               ധനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റിക്കുവേണ്ടി

                                                               ശ്രീരഞ്ജിനി.എസ്സ്.പിള്ള   
തിരുവല്ല                                                  വൈസ് ചെയര്‍പേഴ്സണ്‍ &
19/02/2019                                 ധനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍